Tuesday, 2 October 2012


ലേസര്‍ ഇഞ്ചക്ഷന്‍ വരുന്നു ; കുത്തിവെപ്പിന്റെ വേദന കുറയും




കുത്തിവെപ്പിനെ ഭയക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത, ദക്ഷിണകൊറിയയില്‍ നിന്ന്. വേദന തീരെ കുറഞ്ഞ ഇഞ്ചക്ഷന് സഹായിക്കുന്ന ഒരു ലേസര്‍ ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു.

കുത്തിവെപ്പിന് പരമ്പരാഗത ഇഞ്ചക്ഷന്‍ സൂചികള്‍ക്ക് പകരം പുതിയ ലേസര്‍ ഉപകരണം ഉപയോഗിക്കാം. വായുവിന്റെ ഒരു പകര്‍ച്ച വന്ന് ശരീരത്തിലിടിച്ചതുപോലയേ, ലേസര്‍ ഉപകരണം കൊണ്ട് കുത്തിവെപ്പെടുക്കുമ്പോള്‍ തോന്നൂ, വേദനയേ അനുഭവപ്പെടില്ല.

ദക്ഷിണകൊറിയയില്‍ സോള്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ലേസര്‍ ഇഞ്ചക്ഷന്‍ വിദ്യയ്ക്ക് പിന്നില്‍.

'എര്‍ബിയം-ഡോപ്ഡ് യിട്രിയം അലുമിനിയം ഗാര്‍നെറ്റ്' 
(erbium-doped yttrium aluminium garnet - Er:YAG) ലേസര്‍ ആണ് കുത്തിവെപ്പിനുപയോഗിക്കുന്നത്. ഔഷധത്തെ ശരിയായ സമ്മര്‍ദമുപയോഗിച്ച് ശരീരത്തിലേക്ക് കടത്തിവിടാന്‍ ഈ ലേസര്‍ സഹായിക്കും.

സൗന്ദര്യവര്‍ധനയ്ക്കുള്ള ചര്‍മചികിത്സയില്‍ ഈ ലേസര്‍വിദ്യ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. മുഖത്തെ പാടുകളും അരിമ്പാറയും മറ്റും മാറ്റാന്‍ ഇതുപയോഗിച്ചു വരുന്നു.


ചെറിയൊരു അഡാപ്റ്ററിന്റെ സഹായത്തോടെ, ശരീരത്തിലേക്ക് മരുന്ന് കടത്തിവിടാന്‍ പാകത്തില്‍ ആ ലേസര്‍ ഉപകരണത്തെ പരിഷ്‌ക്കരിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. കുറഞ്ഞ ചിലവില്‍ അത് സാധാരണ ചികിത്സയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന്, 'ഓപ്ടിക്കല്‍ ലറ്റേഴ്‌സ്' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്പറയുന്നു.

ലേസറിനാല്‍ നിയന്ത്രിക്കപ്പെടുന്ന മൈക്രോജറ്റ് ഇന്‍ഞ്ചെക്ടര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് മരുന്ന് കടത്തിവിടുമ്പോള്‍, മരുന്നിന്റെ ഡോസും ചര്‍മത്തിലൂടെ എത്ര താഴ്ചയിലേക്ക് മരുന്ന് കടക്കണം എന്നതും കൃത്യമായി നിയന്ത്രിക്കാനാകും - ലേസര്‍ ഉപകരണം വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പ്രൊഫ.ജാക് യോ പറയുന്നു.

ഗിനിപ്പന്നികളില്‍ ആ ലേസര്‍ ഉപകരണം ഉപയോഗിച്ച് കുത്തിവെപ്പെടുത്തപ്പോള്‍, ശരീരകലകള്‍ക്ക് ഒരു നാശവും സംഭവിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടു. ക്ലിനിക്കല്‍ പരീക്ഷണത്തിന് അടുത്തഘട്ടത്തില്‍ അത് ഉപയോഗിക്കാനാണ് നീക്കം.
click here for more.......at vgkumu  

Thursday, 15 December 2011

FACEBOOK-IS CHANGING NOW-READ HERE FOR MORE


ടൈംലൈന്‍ എത്തി; ഫെയ്‌സ്ബുക്കിന് ഇനി പുതിയ മുഖം




ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന്റെ മുഖംമിനുക്കല്‍ ആരംഭിച്ചു. 2011 സപ്തംബറില്‍ പ്രഖ്യാപിച്ച ടൈംലൈനി (Timeline) ന്റെ രൂപത്തിലേക്ക് ഫെയ്‌സ്ബുക്കിലെ 80 കോടി പ്രൊഫൈലുകള്‍ ഏതാനും ദിവങ്ങള്‍ക്കകം മാറും. 

ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി പങ്കിട്ടിട്ടുള്ള വീഡിയോകളും ഫോട്ടോകളും ലിങ്കുകളുമെല്ലാം ഒറ്റ ക്ലിക്കില്‍ മുന്നിലെത്താന്‍ പാകത്തിലുള്ള മാറ്റമാണ് ടൈംലൈന്‍ കൊണ്ടുവരുന്നത്. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമായിരിക്കും ടൈംലൈനിലേക്കുള്ള ചുവടുമാറ്റമെന്ന് വിലയിരുത്തപ്പെടുന്നു.

ഇതുവരെയുള്ള സ്ഥിതി എന്താണെന്ന് ആലോചിച്ചു നോക്കുക. നിങ്ങള്‍ കഷ്ടപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോ, ഏതാനും ദിവസം മാത്രം പ്രൊഫൈലില്‍ കിടക്കും. പുതിയ പോസ്റ്റുകള്‍ വരുന്നതോടെ അത് പ്രൊഫൈലിന്റെ 'അഗാധങ്ങളിലേക്ക്' ആഴ്ന്നു മറയും. എല്ലാവരും അത് മറക്കും. മുമ്പ് പോസ്റ്റു ചെയ്തവയ്ക്ക് എന്തുപറ്റിയെന്നു പോലും പലര്‍ക്കും ഓര്‍മ കാണില്ല. 

ഈ ദുരവസ്ഥ മാറ്റാനുദ്ദേശിച്ചുള്ളതാണ് ടൈംലൈന്‍. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒട്ടേറെ പഴയ സ്മരണകളെ പുനര്‍ജനിപ്പിക്കാന്‍ ടൈംലൈന്‍ കാരണമാകുമെന്ന് സാരം. മറവിക്കെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പു പോലെയാകും ടൈംലൈനെന്ന് വിലയിരുത്തപ്പെടുന്നു.

ടൈംലൈന്‍ തുടങ്ങുന്ന വിവരം വ്യാഴാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. ഒന്നുകില്‍ ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് കാക്കുകയോ, അല്ലെങ്കില്‍ facebook.com/about/timeline നിലെത്തി ടൈംലൈന്‍ പ്രവര്‍ത്തന നിരതമാക്കുകയോ ചെയ്യാമെന്ന് ബ്ലോഗ് പോസ്റ്റ് പറയുന്നു. 

നിലവിലുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജില്‍ കാണുക അടുത്തയിടെ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍, ടൈംലൈന്‍ വഴിയുണ്ടാവുക സ്‌ക്രാപ്പ്ബുക്ക് പോലുള്ള ഒരു മോണ്ടാഷ് ആയിരിക്കും. ഫെയ്‌സ്ബുക്കില്‍ ഒരു യൂസര്‍ ചേര്‍ന്ന ശേഷമുള്ള ഓരോ മാസത്തെയും, ഓരോ വര്‍ഷത്തെയും ഫോട്ടോകളും ലിങ്കുകളും അപ്‌ഡേറ്റുകളും ചേര്‍ന്നതായിരിക്കും മൊണ്ടാഷ്. 

കമ്പനിയുടെ സപ്തംബറില്‍ നടന്ന ഡെവലപ്പര്‍ സമ്മേളനത്തിലാണ്, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ടൈംലൈന്‍ ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കിട്ട വിവരങ്ങള്‍ വീണ്ടും കണ്ടുപിടിക്കാനുള്ള ഒരു എളുപ്പമാര്‍ഗമാണ് ടൈംലൈനെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു.